ഉപജില്ലാ കലോത്സവത്തില്‍ ആനവിലാസം സെന്റ് ജോര്‍ജ് സ്‌കൂളിന് മികച്ചനേട്ടം
ഉപജില്ലാ കലോത്സവത്തില്‍ ആനവിലാസം സെന്റ് ജോര്‍ജ് സ്‌കൂളിന് മികച്ചനേട്ടം
ഇടുക്കി: പീരുമേട് ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനവുമായി ആനവിലാസം സെന്റ് ജോര്‍ജ് യുപി സ്‌കൂള്‍. യുപി വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും എല്‍പി വിഭാഗത്തില്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കന്നഡ പ്രസംഗം, ഉറുദു പദ്യംചൊല്ലല്‍, ഉറുദു സംഘഗാനം, കുച്ചുപ്പുടി, ഓട്ടംതുള്ളല്‍ എന്നിവയില്‍ ഒന്നാംസ്ഥാനം നേടി. മാനേജര്‍ ഫാ. റോബിന്‍ പട്രക്കാലയില്‍, ഹെഡ്മാസ്റ്റര്‍ ബിജു ജേക്കബ്, പിടിഎ ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ചേര്‍ന്ന് ട്രോഫികള്‍ ഏറ്റുവാങ്ങി.
What's Your Reaction?

