കട്ടപ്പനയില്‍ കാര്‍ നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിലിടിച്ചു
കട്ടപ്പനയില്‍ കാര്‍ നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിലിടിച്ചു
ഇടുക്കി: കട്ടപ്പന നഗരത്തില്‍ കാര്‍ നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിലിടിച്ചു. ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ബാലാ ആശുപത്രിക്കുസമീപമാണ് അപകടം. മാരുതി 800 കാര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ബാലാ ആശുപത്രി റോഡ് വഴി പുളിയന്‍മല റൂട്ടിലെത്തിയപ്പോള്‍ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. പെട്ടെന്ന് പിന്നോട്ട് നിരങ്ങിനീങ്ങിയ കാര്‍ നഗരസഭ സ്ഥാപിച്ച ബോട്ടില്‍ബൂത്തും ഇടിച്ചുതകര്‍ത്തു. കാര്‍ പിന്നോട്ടുവരുന്നത് കണ്ട് കാല്‍നടയാത്രികര്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നതായി വിവരമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?

