കാഞ്ചിയാര്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം മദ്യപസംഘത്തിന്റെ ശല്യം വര്‍ധിക്കുന്നതായി പരാതി
കാഞ്ചിയാര്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപം മദ്യപസംഘത്തിന്റെ ശല്യം വര്‍ധിക്കുന്നതായി പരാതി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് കാര്യാലയത്തിന്റെ സമീപം മദ്യപസംഘത്തിന്റെ ശല്യം വര്‍ധിക്കുന്നതായി പരാതി. വൈകുന്നേരം ആകുന്നതോടെ സാമൂഹിക വിരുദ്ധര്‍ ഇവിടെ ഇരുന്ന് മദ്യപിക്കുന്നത് പതിവാകുന്നുവെന്നും പാല്‍ സൊസൈറ്റി കെട്ടിടത്തിന്റെ പരിസരവും ഇവര്‍ മദ്യപാനത്തിനായി തെരഞ്ഞെടുക്കുന്നവെന്നും പരാതിയുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കടന്നുപോകുന്ന റോഡിന്റെ സമീപമാണ് സാമൂഹികവിരുദ്ധര്‍ വിലസുന്നത്. വിഷയം എക്‌സൈസ് അധികൃതരെ അടക്കം അറിയിച്ചുവെങ്കിലും നടപടി ഉണ്ടാകുന്നില്ലായെന്ന് പഞ്ചായത്തംഗം സന്ധ്യ ജയന്‍ പറഞ്ഞു. മദ്യപാനത്തിനുശേഷം മദ്യ കുപ്പികളും പ്ലാസ്റ്റിക് ബോട്ടിലുകളും ഇവിടെ വലിച്ചെറിയുകയാണ് പതിവ്. ഇതോടെ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ മേഖലയില്‍ മുമ്പ് ശുചീകരണം നടത്തിയിരുന്നുവെങ്കിലും വീണ്ടും പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. അടിയന്തരമായി എക്‌സൈസോ പൊലീസൊ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






