കെ വി ജോര്‍ജ് കരിമറ്റം അനുസ്മരണ സമ്മേളനം 30ന് പുളിയന്‍മലയില്‍
കെ വി ജോര്‍ജ് കരിമറ്റം അനുസ്മരണ സമ്മേളനം 30ന് പുളിയന്‍മലയില്‍

ഇടുക്കി: ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റായി 51 വര്‍ഷം പ്രവര്‍ത്തിച്ച കെ വി ജോര്‍ജ് കരിമറ്റത്തിന്റെ ഒന്നാം അനുസ്മരണ സമ്മേളനം 30ന് രാവിലെ 10.30ന് പുളിയന്മല ഗ്രീന്‍ ഹൗസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുകാരന്‍ സ്വാഗതം ആശംസിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി പി മാത്യു, രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴക്കന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജില്ലാ ചുമതലക്കാരന്‍ അഡ്വ. ജോസി സെബാസ്റ്റിയന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.എസ് അശോകന്‍, അബ്ദുള്‍ മുത്തലിഫ്, പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ജെ ജോയി, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി, ഐഎന്‍ടിയുസി അഖിലേന്ത്യ സെക്രട്ടറി എ.കെ മണി, കെപിസിസി നിര്‍വാഹക സമിതിയംഗം ഇബ്രാഹിംകുട്ടി കല്ലാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി സെക്രട്ടറിമാരായ അഡ്വ. എം.എന്‍ ഗോപി, തോമസ് രാജന്‍, മീഡിയ വക്താവ് അഡ്വ.സേനാപതി വേണു, കെപിസിസി അംഗങ്ങളായ റോയി കെ പൗലോസ്, ജോയി തോമസ്, എപി ഉസ്മാന്‍, ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിമാരായ ജി മുനിയാണ്ടി, പി.ആര്‍ അയ്യപ്പന്‍, സിറിയക് തോമസ്, ജോണ്‍ സി ഐസക് തുടങ്ങിയവര്‍ സംസാരിക്കും. തിങ്കളാഴ്ച രാവിലെ 9.30 ന് കെ വി കരിമറ്റം സ്മാരക മന്ദിരത്തിന്റെ തറക്കല്ലീടീല്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ നിര്‍വഹിക്കും. ചരമദിനമായ ശനിയാഴ്ച രാവിലെ 9.30 മുതല്‍ പുളിയന്‍മല ഐഎന്‍ടിയുസി ഓഫീസീല്‍ വച്ച് തേനി അരവിന്ദ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ പി.ആര്‍ അയ്യപ്പന്‍, രാജു ബേബി, സന്തോഷ് അമ്പിളി വിലാസം, കെ.സി ബിജു, ഗോപാലകൃഷ്ണന്‍ നലയ്ക്കല്‍, ബി.ഡി മോഹനന്‍, പ്രശാന്ത് രാജു. പി.എസ് രാജപ്പന്‍, മഹേഷ് പാമ്പാടുംപാറ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






