കൂട്ടാര്‍ അങ്കണവാടിയില്‍ പോഷണ്‍ മാ 2024 സംഘടിപ്പിച്ചു
കൂട്ടാര്‍ അങ്കണവാടിയില്‍ പോഷണ്‍ മാ 2024 സംഘടിപ്പിച്ചു

ഇടുക്കി: കരുണാപുരം കൂട്ടാര്‍ അങ്കണവാടിയില്‍ പോഷണ്‍ ആചരണം സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. പോഷക സമൃദമായ ഭക്ഷണ ക്രമത്തിന്റെ പ്രാധാന്യം വീടുകളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോഷണ്‍ ആചാരണം നടക്കുന്നത്. കരുണാപുരത്തെ വിവിധ മേഖലകളിലെ അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പോഷക സമൃദ്ധമായ ഭക്ഷണ സാധനങ്ങളുടെ പ്രദര്‍ശനവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി കെ.ടി അധ്യക്ഷയായി. സിഡിപിഒ ഇന്ദുലേഖ പോഷന്‍ മാസാചരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ബ്ലോക്ക്,പഞ്ചായത്ത് അംഗങ്ങള്‍, ഐസിഡിഎസ് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






