അഞ്ചുരുളിയില്‍ ശുചീകരണം നടത്തി ജില്ലാ ശുചിത്വ മിഷന്‍
അഞ്ചുരുളിയില്‍ ശുചീകരണം നടത്തി ജില്ലാ ശുചിത്വ മിഷന്‍

ഇടുക്കി: അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ സംയുക്ത ശുചീകരണ പരിപാടി സംഘടിപ്പിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാടുപടലങ്ങളും മാലിന്യവും മൂലം സൗന്ദര്യം നഷ്ടപ്പെട്ട അഞ്ചുരുളിയെ ശുചിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല ശുചിത്വമിഷിന്റെയും കാഞ്ചിയാര്‍ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ എന്‍എസ്എസ് , സോഷ്യല്‍ സര്‍വീസ് സ്‌കീം, സൗഹൃദ ക്ലബ്, സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍, തൊഴിലുറപ്പ് -ഹരിത കര്‍മ സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പരിപാടിയോടനുബന്ധിച്ച് മുരിക്കാട്ടുകുടി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാലിന്യ നിര്‍മാര്‍ജന അവബോധം സൃഷ്ടിച്ചുകൊണ്ടുള്ള ഫ്‌ളാഷ് മോബും , സംയുക്ത മാരത്തണ്ണും നടന്നു. ശുചിത്വ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ ജിജി മോള്‍ വര്‍ഗീസ് ,പഞ്ചായത്ത് അംഗങ്ങളായ ഷാജി വേലംപറമ്പില്‍, ബിന്ദു മധു കുട്ടന്‍, പ്രിയ ജോമോന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജന്‍സി, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയന്‍ പ്രസിഡന്റ് ലജു പമ്പാവാസന്‍, സെക്രട്ടറി മാത്യു പി ജെ, സ്‌കൂള്‍,കോളേജ് അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






