നാടന്‍ പലഹാര പ്രദര്‍ശനവുമായി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍
നാടന്‍ പലഹാര പ്രദര്‍ശനവുമായി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂള്‍

ഇടുക്കി: മുരിക്കാട്ടുകുടി ഗവ.് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ പലഹാരം പ്രദര്‍ശനം നടന്നു. അപ്പാണ്യം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ വീടുകളില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന നാടന്‍ പലഹാരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. നാടന്‍ ഭക്ഷണവിഭവങ്ങളായ ഇലയട , കൊഴുക്കട്ട, കുമ്പിളപ്പം, കിണ്ണത്തപ്പം ഉള്‍പ്പെടെ അമ്പതില്‍പരം വിഭവങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഒന്നാം ക്ലാസിലെ -പിന്നേം പിന്നേം ചെറുതായി പാലപ്പം,രണ്ടാം ക്ലാസിലെ- നാടിനെ രക്ഷിച്ചാല്‍ വീരവാഹു, മൂന്നാം ക്ലാസിലെ -പലഹാരപ്പൊതി, നാലാം ക്ലാസിലെ -ഓമനയുടെ ഓണം എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള പഠന പ്രവര്‍ത്തനമാണ് സ്‌കൂളില്‍ നടത്തിയത്. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷിനു മാനുവല്‍, അധ്യാപകരായ ലിന്‍സി ജോര്‍ജ് ,കെ ആര്‍ ദിവ്യ, രമ്യ റ്റി. നായര്‍, സിസി ജോണ്‍ കെ , വിദ്യാര്‍ഥികളായ അലന്‍ സാബു, അക്ഷയ് പ്രമോദ്, ശ്രദ്ധ കെ അജിത്ത്, രമ്യ രഘു, ആര്‍ദ്ര തങ്കം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






