മൂന്നാറിലെ ജനവാസമേഖലയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടവും കാട്ടുപോത്തും
മൂന്നാറിലെ ജനവാസമേഖലയില്‍ നാശം വിതച്ച് കാട്ടാനക്കൂട്ടവും കാട്ടുപോത്തും

ഇടുക്കി: മൂന്നാര്‍ ജനവാസമേഖലയിലിറങ്ങി കാട്ടാനക്കൂട്ടവും കാട്ടുപോത്തും. മൂന്നാര്‍ ചിറ്റുവാരെ സൗത്ത് ഡിവിഷനിലിറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു . ചിന്നക്കനാല്‍ ആനയിറങ്കലില്‍ കാട്ടാന കൂട്ടം വാഹനം തകര്‍ത്തു. നല്ലതണ്ണി എസ്റ്റേറ്റ് ലയങ്ങള്‍ക്ക് സമീപം കാട്ടുപോത്തിറങ്ങി. പകല്‍ സമയത്തും കാട്ടുപോത്ത് ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആനയിറങ്കല്‍ ഡാം സെക്യൂരിറ്റി കെട്ടിടത്തിന് സമീപത്ത് പുലര്‍ച്ചെ മൂന്നോടെയെത്തിയ കാട്ടാന കൂട്ടം വാഹനം തകര്‍ത്തു. ഡാം ഓപ്പറേറ്റര്‍ ആര്‍ കബിലന്റെ വാഹനമാണ് തകര്‍ത്തത്. എട്ട് ആനകള്‍ അടങ്ങിയ കൂട്ടമാണ് ജനവാസ മേഖലയില്‍ ഇറങ്ങിയിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഇവ 301 കോളനിയില്‍ വീട് തകര്‍ത്തിരുന്നു. ആനയിറങ്കലില്‍ വാഹനം തകര്‍ത്ത ശേഷം ആനകള്‍ ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ചു. പിന്നീട് ശങ്കരപാണ്ട്യന്‍ മേട്ടിലേയ്ക്ക് നീങ്ങി
What's Your Reaction?






