പേഴുംകവലയില്‍ അപകടഭീഷണിയുയര്‍ത്തി മരചില്ലകള്‍
പേഴുംകവലയില്‍ അപകടഭീഷണിയുയര്‍ത്തി മരചില്ലകള്‍

ഇടുക്കി: കട്ടപ്പന പേഴുംകവലയില്‍ 11 കെ വി ലൈനില്‍ മരച്ചില്ലകള്‍ മുട്ടി നില്‍ക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു. ഇത്തരം മരചില്ലകള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണയാണ് പ്രദേശവാസികള്‍ ആവശ്യമുന്നയിച്ചിരുന്നു. മരച്ചില്ലകള്‍ വൈദ്യുതി കമ്പിയില്‍ മുട്ടി നില്‍ക്കുന്നതിനാല്‍ മഴ പെയ്താല്‍ കൃഷിയിടങ്ങളിലേക്ക് വൈദ്യുതി പ്രവഹിക്കാന്‍ സാധ്യത ഏറെയാണ്. നത്തുകല്ല് മുതല്‍ കട്ടപ്പന വരെ 11 കെ വി ലൈന്‍ കടന്നുപോയിരുന്നത് നിരവധി മരങ്ങള്‍ക്കിടയില ടെയായിരുന്നു. നിരന്തരമായ പരാതിയേത്തുടര്‍ന്ന് മെയില്‍ റോഡിലൂടെ പുതിയ ലൈന്‍ വലിച്ച് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും പഴയ ലൈനിലൂടെ വൈദ്യുതി കടന്നുപോകുന്നുണ്ട്. കഴിഞ്ഞ ദിവസവും സമീപത്ത് മരം വീണ് വൈദ്യുതി മുടങ്ങിയിരുന്നു. ഇനിയൊരു ദുരന്തത്തിന് കാത്ത് നില്‍ക്കാതെ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ കെ എസ് ഇ ബി യുടെ ഭാഗത്തു നിന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






