അഗ്‌നി പരീക്ഷണങ്ങളെ ആത്മീയതയിലൂടെ അതിജീവിച്ച രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി: ജോയി വെട്ടിക്കുഴി
അഗ്‌നി പരീക്ഷണങ്ങളെ ആത്മീയതയിലൂടെ അതിജീവിച്ച രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി: ജോയി വെട്ടിക്കുഴി

ഇടുക്കി: അഗ്‌നി പരീക്ഷണങ്ങളെ ആത്മീയതയിലൂടെ അതിജീവിച്ച രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി എന്ന് സ്‌നേഹ സ്പര്‍ശം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി. ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇരുപതേക്കര്‍ സ്‌നേഹാശ്രമത്തില്‍ ട്രസ്റ്റ് സംഘടിപ്പിച്ച സ്‌നേഹ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം നെറ്റിയിലേയ്ക്ക് കല്ലെറിഞ്ഞവര്‍ക്കെതിരെ കേസെടുക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെട്ടപ്പോഴും സംസ്ഥാനത്തൊട്ടാകെ അപവാദ പ്രചാരണങ്ങള്‍ നടന്നപ്പോഴും ജയിക്കും എന്നും ദൈവം തന്നെ സംരക്ഷിക്കുമെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നതാണ് കേരള ജനത കണ്ടത്. വേദനിക്കുന്ന പാവപ്പെട്ടവരോടും രോഗികളോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും അദ്ദേഹം കാണിച്ച കരുണയും ആര്‍ദ്രതയും കേരള ജനതയുടെ മനസ്സില്‍ എന്നും മായാതെ നിലനില്‍ക്കും. അദ്ദേഹത്തിന്റെ മഹനീയ സ്മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതിനും എല്ലാവര്‍ഷവും പാവങ്ങളോടൊത്ത് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ജോര്‍ജ് തോമസ്, രാജേഷ് നാരായണന്‍, ശ്രീജിത്ത് ഉണ്ണിത്താന്‍, എം എ ഷെമീല്‍, എം എം ജോസഫ്, സിബി കൊല്ലംകുടി, ആനി ജബ്ബാരാജ്, പി എം ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി, കൗണ്‍സിലര്‍മാരായ സിബി പാറപ്പായി, ലീലാമ്മ ബേബി, ഐബി മോള്‍ രാജന്‍, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






