ഓട്ടോറിക്ഷ തൊഴിലാളിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: വണ്ടന്‍മേട് പഞ്ചായത്ത് ഭരണസമിതിയും ഹരിതകര്‍മസേനയും ചേര്‍ന്ന് 5 ലക്ഷം രൂപ കൈമാറി
ഓട്ടോറിക്ഷ തൊഴിലാളിയുടെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: വണ്ടന്‍മേട് പഞ്ചായത്ത് ഭരണസമിതിയും ഹരിതകര്‍മസേനയും ചേര്‍ന്ന് 5 ലക്ഷം രൂപ കൈമാറി

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് കേരളോത്സവം നടത്തിപ്പിലൂടെ സമാഹരിച്ച 5 ലക്ഷം രൂപ, വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ജോയി പാറപ്പുറത്തിന്റെ കുടുംബത്തിന് കൈമാറി. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഗാനമേള നടത്തിയും ബക്കറ്റ് പിരിവിലൂടെയും 2,08,640 രൂപ സമാഹരിച്ചു. ചേറ്റുകുഴി, പുറ്റടി മേഖലകളിലെ വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവരും ധനസമാഹരണത്തില്‍ പങ്കാളികളായി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി ധനസഹായം കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയി, പഞ്ചായത്ത് അംഗങ്ങളായ ജി പി രാജന്‍, സിസിലി സജി, അനുമോള്‍ ബിനോയി, സൂസന്‍ ജേക്കബ്, വണ്ടന്‍മേട് പഞ്ചായത്ത് ഉദ്യോഗസ്ഥരായ സജിലാല്‍, സിബിച്ചന്‍ കുര്യാക്കോസ്, പൊതുപ്രവര്‍ത്തകരായ ഷാജി തത്തംപള്ളി, വ്യാപാരി പ്രതിനിധി രാജു എം സി, ഹരിതകര്‍മ സേന പ്രസിഡന്റ് അനുമോള്‍, സെക്രട്ടറി ഷൈനി, കോ- ഓര്‍ഡിനേറ്റര്‍ രാംകുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ ടോണി മാക്കോറ, ബിജു അക്കാട്ടുമുണ്ട, സജി കുന്നേല്‍, സനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






