കട്ടപ്പന നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന മാര്‍ച്ചും സര്‍വമത പ്രാര്‍ഥനയും നടത്തി
കട്ടപ്പന നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന മാര്‍ച്ചും സര്‍വമത പ്രാര്‍ഥനയും നടത്തി

ഇടുക്കി: കടപ്പന ടൗണിലേ റോഡുകളളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ഗര്‍ത്ത സമരവും സര്‍വമത പ്രാര്‍ഥനയും നടത്തി.ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ടൗണിലെ ഭൂരിഭാഗം റോഡുകളിലും കുഴികള്‍ രൂപപ്പെട്ട് ഗതാഗതം ദുസഹമായിട്ടും പരിഹാരമുണ്ടാക്കാത്ത നഗരസഭ അധികൃതര്‍ക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പഴയ ബസ് സ്റ്റാന്‍ഡ്,പുതിയ ബസ് സ്റ്റാന്‍ഡ് അടക്കം നഗരസഭയിലെ വിവിധ റോഡുകളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കാല്‍നടയാത്രികരും ഇരുചക്ര വാഹനയാത്രക്കാരുമടക്കം അപകടത്തില്‍പ്പെടുന്നത് സ്ഥിരം സംഭവമാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. ഇതിനെതിരെ മാധ്യമങ്ങള്‍ നിരവധി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഒപ്പം നിരവധി പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ ബസ് സ്റ്റാന്‍ഡില്‍ മഴക്കാലമായാല്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ്. റോഡുകള്‍ തകര്‍ന്നു കിടക്കുന്നതും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നതും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കട്ടപ്പനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുകയാണെന്നിം എത്രയും വേഗം വിഷയത്തില്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് നഗരസഭ അധികൃതര്‍ക്കും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ഭാരവാഹികള്‍ നിവേദനം നല്‍കി. പ്രശ്‌നത്തിന് പരിഹാരം കാണാത്ത പക്ഷം ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭാ ഓഫീസ് പടിക്കല്‍ ഉപവാസ സമരമം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി എസ്.സൂര്യലാല്‍, ട്രെഷറര്‍ ബിജോയി സ്വരലയ,ടോമി ആനിക്കാമുണ്ട, ജെയ്ബി ജോസഫ്, സൈജോ ഫിലിപ്പ്, രാജേഷ് രാജേന്ദ്രന്‍, പി.പി കിഷോര്‍, എസ്.ജി മനോജ്, ജോസന്‍ കെ ജോസ്, ശ്രീജിത്ത് ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടികള്‍ക്ക് ശ്രീകുമാര്‍ വാഗമണ്‍, ഇ.എസ് ഷനില്‍,സുനില്‍ കെ.പി.എം, പ്രിന്‍സ് മറ്റപള്ളി,റോയി ജോര്‍ജ്,സന്തോഷ് കൂടക്കാട്ട്,ഷെമീര്‍, ബിനോയി കല്ലോലിപ്പറമ്പില്‍, മാത്യു എണ്ണക്കല്‍,റിനു മാത്യം,സജീവ് ജോസഫ്,കെ.വി ശ്രീകാന്ത്,ദീപു തോമസ്,എസ്.കെ മനോജ്,കെ.ജെ ബിനോയി,മനു ബാബു, എബി എവറസ്റ്റ്, അനന്തു എബി,നിമേഷ് മധു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






