മൂന്നാറില്‍ മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിന് സമീപം കാട്ടാന
മൂന്നാറില്‍ മാലിന്യസംസ്‌ക്കരണ കേന്ദ്രത്തിന് സമീപം കാട്ടാന

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ കല്ലാറിലുള്ള മാലിന്യസംസ്‌ക്കരണ കേന്ദ്രത്തില്‍ കാട്ടാനയെത്തി. തൊഴിലാളികള്‍ കേന്ദ്രത്തിലുണ്ടായിരുന്ന സമയത്താണ് കാട്ടാനയെത്തിയത്. മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും ഭക്ഷണം ലഭിക്കുന്നതിനാലാണ് ആനകള്‍ ഇവിടേയ്ക്ക് എത്തുന്നത്. മുമ്പ് പടയപ്പ ഇവിടെ നിലയുറപ്പിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാനയാണ് പ്രദേശത്തെ പതിവ് സാന്നിധ്യം. ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാന ആക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. മാലിന്യസംസ്‌ക്കരണ കേന്ദ്ര പരിസരത്തേയ്ക്ക് കാട്ടാനകള്‍ പ്രവേശിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
What's Your Reaction?






