മാങ്കുളം ടൗണില്‍ കൂടുതല്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണം
മാങ്കുളം ടൗണില്‍ കൂടുതല്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണം

ഇടുക്കി: മാങ്കുളം ടൗണിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കൂടുതല്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തം. ടൗണിലെ പ്രധാന ഭാഗമായ പള്ളിസിറ്റിയില്‍ മാത്രമാണിപ്പോള്‍ ഹൈമാസ്റ്റ് ലൈറ്റുള്ളത്. ഇതുകൂടാതെ റേഷന്‍ കടസിറ്റിയിലും ഫെഡറല്‍ ബാങ്ക് പരിസരത്തുമടക്കം ലൈറ്റുകള്‍ സ്ഥാപിക്കണമെന്നാണ് വ്യാപാരികളടക്കമുള്ളവരുടെ ആവശ്യം. രാത്രികാലങ്ങളില്‍ വിനോദ സഞ്ചാരളുടെ വാഹനങ്ങളടക്കം ഇതുവഴി കടന്നുപോകുന്നുണ്ട്. ജീപ്പ് സഫാരി പൂര്‍ത്തിയാക്കി സഞ്ചാരികള്‍ പലപ്പോഴും രാത്രികാലത്താണ് മാങ്കുളത്തുനിന്നും മടങ്ങുന്നത്. ടൗണിന് പുറമെ പഞ്ചായത്ത് പരിധിയിലെ പ്രധാന ഇടവഴികളും ജങ്ഷനുകളിലും ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഇടപെടല്‍ വേണമെന്നാണം പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






