തേനി പുതിയ ബസ് സ്റ്റാന്‍ഡില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ച് പൊലീസ്
തേനി പുതിയ ബസ് സ്റ്റാന്‍ഡില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ച് പൊലീസ്

വെബ്‌ഡെസ്‌ക്ക്: തമിഴ്‌നാട് തേനി ജില്ലയിലെ പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തും തേനി പൊലീസ് 46 ഓളം സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചു. സിസി ടിവി കണ്‍ട്രോള്‍ റൂം ജില്ലാ എസ്പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം തേനി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നു. ജനവാസ മേഖലകളില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിച്ചത്.
What's Your Reaction?






