റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്: വീടിന്റെ താക്കോല്‍ ദാനം
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്: വീടിന്റെ താക്കോല്‍ ദാനം

ഇടുക്കി : നരിയംപാറയിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽദാനം നടന്നു. പ്രശസ്ത സിനിമ സംവിധായകൻ ജയരാജ് രാജശേഖരൻ താക്കോൽദാന കർമ്മം നിർവഹിച്ചു. കട്ടപ്പന നഗരസഭയുടെയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് 8 ലക്ഷത്തോളം രൂപ ചെലവഴിച്ച് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. വർഷങ്ങളായി തൊവരയാർ ചേനപ്പുറത്ത് മേരിയും മകളും മകളുടെ കുഞ്ഞും പടുത കൊണ്ട് മറച്ച ഷെഡിലായിരുന്നു താമസിച്ചിരുന്നത്. കട്ടപ്പന വുമൺസ് ക്ലബ് അംഗങ്ങൾ വീട്ടിലേയ്ക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകി. ക്ലബ് പ്രസിഡന്റ് ജിതിൻ കൊല്ലംകൂടി അധ്യക്ഷനായി. വാർഡ് കൗൺസിലർ ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് അസിസ്റ്റൻറ് ഗവർണർ ജേക്കബ് കല്ലറക്കൽ, അഖിൽ വിശ്വനാഥൻ, ഫാ. മാത്യു ജോൺ, ജെ ജയകുമാർ, പ്രിൻസ് ചെറിയാൻ, ജോസ് മാത്യു, സജി കോട്ടയം തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?






