ആലടി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ സേവനമില്ല: രോഗികള്‍ക്ക് ദുരിതം
ആലടി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ സേവനമില്ല: രോഗികള്‍ക്ക് ദുരിതം

ഇടുക്കി: ആലടി ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ പലദിവസങ്ങളിലും ഫാര്‍മസിസ്റ്റിന്റെ സേവനമില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിക്കുന്നു. സ്ഥിരം തസ്തികയിലുള്ളയാള്‍ അവധിയെടുക്കുന്ന ദിവസങ്ങളിലാണ് സേവനമില്ലാത്തത്. മുമ്പ് താല്‍കാലികാടിസ്ഥാനത്തില്‍ നിയമിച്ച മറ്റൊരു ഫാര്‍മസിസ്റ്റിനെ പിരിച്ചുവിടുകയും ചെയ്തു. നേരത്തെ പ്രതിദിനം 300ലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തിയിരുന്നു. ഇതോടെയാണ് താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തിയത്. പിന്നീട് രോഗികളുടെ എണ്ണം കുറഞ്ഞതോടെ താല്‍കാലിക നിയമനം റദ്ദാക്കി. 300ലേറെ പേര്‍ ഒപി വിഭാഗത്തില്‍ എത്തിയെങ്കില്‍ മാത്രമേ താല്‍കാലിക നിയമനം നടത്താന്‍ കഴിയുകയുള്ളൂ. സ്ഥിരം ഫാര്‍മസിസ്റ്റ് അവധിയെടുക്കുമ്പോള്‍ രോഗികള്‍ക്ക് മരുന്ന് ലഭിക്കാത്ത സ്ഥിതിയാണെന്ന് കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍ പറഞ്ഞു. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഏക ആശ്രയമാണിവിടം. മുമ്പ് പ്രതിദിനം 150 പേര്‍ വരെ ഒപി വിഭാഗത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി രോഗികളുടെ എണ്ണം നൂറില്‍ താഴെയാണ്. ഓഡിറ്റ് ഒബ്ജക്ഷനെ തുടര്‍ന്നാണ് താല്‍കാലിക നിയമനം റദ്ദാക്കിയത്. അടിയന്തരമായി ഫാര്‍മസിസ്റ്റ് തസ്തിക പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






