ജില്ലാ സിവില്‍ സര്‍വീസ് കായികമേള 27,28 തീയതികളില്‍
ജില്ലാ സിവില്‍ സര്‍വീസ് കായികമേള 27,28 തീയതികളില്‍

ഇടുക്കി: ജില്ലാ സിവില്‍ സര്‍വീസ് കായികമേള 27, 28 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ്സ് കോളേജ്, തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, മൂലമറ്റം എച്ച്.ആര്‍.സി ക്ലബ്, വണ്ടമറ്റം അക്വാറ്റിക്സെന്റര്‍ എന്നിവിടങ്ങളിലായി നടക്കും. അത്ലറ്റിക്, കാരംസ്, കബഡി, ചെസ്, ഫുട്ബോള്‍, പവര്‍ലിഫ്റ്റിംഗ്, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഹോക്കി, ഗുസ്തി, ലോണ്‍ ടെന്നീസ്, നീന്തല്‍, ഖോ-ഖോ, യോഗ, വെയ്റ്റ്ലിഫ്റ്റിംഗ്, ബാസ്‌ക്കറ്റ്ബോള്‍, ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക്) എന്നീ മത്സരങ്ങള്‍ നടത്തും. പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയഎലിജിബിറ്റി ഫോം 25 വൈകിട്ട് 5നകം സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പൈനാവ് 685603 എന്ന തപാല്‍ വിലാസത്തിലോ നേരിട്ടോ idukkicivilservice2024@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കണം. മത്സരാര്‍ത്ഥികള്‍ 200 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കണം. ജീവനക്കാര്‍ 27 രാവിലെ 8ന് അറക്കുളം സെന്റ്ജോസഫ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം. ഫോണ്‍: 9895112027, 04862 232499.
What's Your Reaction?






