അതിഥി തൊഴിലാളികള്‍ക്കായി 'അതിഥി ആപ്പ്'
അതിഥി തൊഴിലാളികള്‍ക്കായി 'അതിഥി ആപ്പ്'

ഇടുക്കി: അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 'അതിഥി ആപ്പ്' പ്ലേ സ്റ്റോറില്‍ ലഭ്യമാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കെ ആര്‍ സ്മിത അറിയിച്ചു. അതിഥിതൊഴിലാളികള്‍, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും മൊബൈല്‍ ആപ്പിലൂടെ തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം വ്യക്തിവിവരങ്ങള്‍, ഫോട്ടോ, ആധാര്‍ വിവരങ്ങള്‍ എന്നിവ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം.
അതിഥി പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പ്രസ്തുത വിവരങ്ങള്‍ ബന്ധപ്പെട്ട അസി. ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂര്‍ത്തിയാകുമ്പോള്‍ വെര്‍ച്വല്‍ ഐഡി കാര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം.
1. പ്ലേ സ്റ്റോറില്‍ നിന്നും 'അതിഥി ആപ്പ്' ഡൗണ്‍ലോഡ് ചെയ്യുക
2. ഇതില്‍ തൊഴിലാളികള്‍, കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്ക് സൈന്‍ അപ് ഓപ്ഷന്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യാം.
3. രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ ഗസ്റ്റ് വര്‍ക്കര്‍/എംപ്ലോയര്‍/കോണ്‍ട്രാക്ടര്‍ ആയി ലോഗിന്‍ ചെയ്യണം.
4. ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ അതിഥി തൊഴിലാളികളുടെ പേര് വിവരങ്ങള്‍ നല്‍കണം.
5. ഫോട്ടോ, ആധാര്‍ കാര്‍ഡ് കോപ്പി ഇവ അപ്ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെ ബന്ധപ്പെടണം.
What's Your Reaction?






