പീരുമേട് ഉപജില്ലാ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
പീരുമേട് ഉപജില്ലാ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
ഇടുക്കി: പീരുമേട് ഉപജില്ലാ കലോത്സവം നവംബര് 19,20,21 തീയതികളില് വണ്ടിപ്പെരിയാറില് നടക്കും. കലോത്സവത്തിന്റെ സ്വാഗത സംഘ രൂപീകരണം വണ്ടിപ്പെരിയാര് ഗവ. യു പി സ്കൂളില് നടന്നു. വണ്ടിപ്പെരിയാര് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു. എല്പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി ആയിരത്തിലേറെ വിദ്യാര്ഥികള് മത്സരത്തില് പങ്കെടുക്കും. പീരുമേട് എഇഒ സിന്ധു കെ ടി അധ്യക്ഷയായി. വണ്ടിപ്പെരിയാര് ഗവ. യുപി സ്കൂള് ഹെഡ്മാസ്റ്റര് എസ് ടി രാജ്, ജില്ലാ പഞ്ചായത്തംഗം എന് മണിമേഖല, അഴുത ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുള് റഷീദ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി സുഭാഷ് എന്നിവര് സംസാരിച്ചു.
What's Your Reaction?