ഇടുക്കി: മാട്ടുക്കട്ട മൃഗാശുപത്രിയില്‍ വെറ്ററിനറി സര്‍ജന്‍ ചാര്‍ജ് എടുത്തിട്ടും ആശുപത്രിയില്‍ എത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഏപ്രില്‍ 11നാണ് വെറ്ററിനറി സര്‍ജനായിരുന്ന അഖില്‍ രാജ് സ്ഥലം മാറി പോയത്. ഏപ്രില്‍ 12ന് പുതിയ ഡോക്ടര്‍ റോസ്‌മേരി മാത്യു ചാര്‍ജെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മാസക്കാലമായി ഡോക്ടര്‍ ആശുപത്രിയില്‍ എത്തുകയോ മൃഗങ്ങളെ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്. ഈ ഡോക്ടര്‍ക്ക് കല്‍ത്തൊട്ടിയില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡ്യൂട്ടി ഉള്ളതിനാല്‍ പേരിന് ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആശുപത്രിയില്‍ എത്തുന്നത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപ്പുതറ,കല്‍ത്തൊട്ടി എന്നിവിടങ്ങളിലെ മൃഗാശുപത്രിയെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. മൃഗങ്ങളുമായി എത്തുന്ന ആളുകള്‍ ഡോക്ടര്‍ എപ്പോള്‍ വരുമെന്ന് ചോദിക്കുമ്പോള്‍ ഇന്ന് ഡോക്ടര്‍ ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.