ഇടുക്കി: കട്ടപ്പന നഗരത്തിലെ പൊതുകിണറ്റില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കട്ടപ്പന കുന്തളംപാറ വട്ടുകുന്നേല്‍പടി കുന്നുപറമ്പില്‍ ജോമോന്‍(38) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കട്ടപ്പന അഗ്നിരക്ഷാസേന സ്ഥലത്തെത്തി കിണറ്റില്‍നിന്ന് മൃതദേഹം പുറത്തെടുത്തു. കട്ടപ്പന പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞദിവസവും ജോമോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. 20 വര്‍ഷമായി കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.