ഇടുക്കി : വണ്ടിപ്പെരിയാർ 59 കൊളുന്ത് പുരയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിലിടിച്ച് അപകടം. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെ 6 ഓടെയാണ് അപകടം. ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം. മുണ്ടക്കയത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിയുകയും, വാഹനത്തിന്റെ ഒരുവശം പൂർണമായി തകരുകയും ചെയ്തു. വണ്ടിപ്പെരിയാർ പൊലീസിൽ സ്ഥലത്തെത്തി. കെഎസ്ഇബി അധികൃതർ എത്തി ഒടിഞ്ഞ പോസ്റ്റ് മാറ്റുകയും ചെയ്തു. കെ ഫോണിന്റെ കേബിൾ വലിച്ചിരിക്കുന്ന ഇലക്ട്രിക് സിമന്റ് പോസ്റ്റിലാണ് വാഹനമിടിച്ചത്.