10 വയസ്സുകാരനെ വീടിനു സമീപത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
10 വയസ്സുകാരനെ വീടിനു സമീപത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെടുങ്കണ്ടം പൊന്നാമലയിൽ. പൊന്നാമല പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനാണ് മരിച്ചത് .വീട്ടിലെ കുളിമുറിയിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് ആൽബിനെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം കുളിക്കാന്‍ കുളിമുറിയില്‍ കയറിയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചെന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നു രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുളിമുറിയിൽ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.
What's Your Reaction?






