രാജീവ് ചന്ദ്രശേഖര്‍ 23നും 24നും ഇടുക്കിയില്‍

രാജീവ് ചന്ദ്രശേഖര്‍ 23നും 24നും ഇടുക്കിയില്‍

May 21, 2025 - 16:05
 0
രാജീവ് ചന്ദ്രശേഖര്‍ 23നും 24നും ഇടുക്കിയില്‍
This is the title of the web page

ഇടുക്കി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ 23നും 24നും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സൗത്ത് ജില്ലാ പ്രസിഡന്റ വി സി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് ഉച്ചകഴിഞ്ഞ് 3ന് തൊടുപുഴ പാപ്പൂട്ടി ഹാളിലും 24ന് രാവിലെ 10ന് കട്ടപ്പന വള്ളക്കടവ് സിബീസ് ഗാര്‍ഡനിലും നടക്കുന്ന കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കളുമായി ചര്‍ച്ച നടത്തും. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍, നിര്‍മാണ നിരോധനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാക്കേജ് പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാരും എല്‍ഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പുപറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ രതീഷ് വരകുമല, കെ കുമാര്‍, തങ്കച്ചന്‍ പുരയിടം എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow