കട്ടപ്പനയില്‍ 750 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ്: 4 സ്റ്റാന്‍ഡുകള്‍ കൂടി അനുവദിച്ചു
കട്ടപ്പനയില്‍ 750 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ്: 4 സ്റ്റാന്‍ഡുകള്‍ കൂടി അനുവദിച്ചു

ഇടുക്കി: നഗരസഭയിലെ 750 ഓട്ടോറിക്ഷ പെര്‍മിറ്റുകള്‍ തീര്‍പ്പാക്കി. ആവശ്യമായ ഫിറ്റ്നെസ് രേഖകള്‍ ഇല്ലാത്ത 200 അപേക്ഷകളും സ്റ്റാന്‍ഡ് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തീര്‍പ്പാക്കാത്ത 50 പെര്‍മിറ്റുകളും ഇനി അനുവദിക്കാനുണ്ട്. നഗരസഭ കൗണ്‍സിലിലെ തീരുമാനത്തെ തുടര്‍ന്ന് സബ് കമ്മിറ്റി രൂപീകരിച്ചാണ് പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ നവംബറില്‍ വിവിധ യൂണിയനുകളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സ്റ്റാന്‍ഡുകളുടെ എണ്ണം 18ല്‍ നിന്ന് 22 ആയി ഉയര്‍ത്തി. പെര്‍മിറ്റിനായി നഗരസഭയ്ക്ക് ലഭിച്ച അപേക്ഷകളില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയതും ഫിറ്റ്നെസ് രേഖകള്‍ ഇല്ലാത്തതും തീര്‍പ്പാല്‍ വൈകിപ്പിച്ചു. കൂടാതെ പുതിയ ബസ് സ്റ്റാന്‍ഡിലെയും പഴയ ബസ് സ്റ്റാന്‍ഡിലെയും ഓട്ടോ സ്റ്റാന്‍ഡുകള്‍ ആവശ്യപ്പെട്ട് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതും ബുദ്ധിമുട്ടുണ്ടാക്കി. എല്ലാ സ്റ്റാന്‍ഡുകളിലും ആവശ്യത്തിന് ഓട്ടോറിക്ഷകളുള്ളത് പുതിയ അപേക്ഷ പരിഗണിക്കാന്‍ തടസമാകുന്നുണ്ട്. സമീപ പഞ്ചായത്തുകളില്‍ നിന്നെത്തി പെര്‍മിറ്റില്ലാതെ നഗരത്തില്‍ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്
What's Your Reaction?






