കട്ടപ്പന ഗവ. ഐടിഐയില്‍ കോണ്‍വൊക്കേഷന്‍ സെറിമണി
കട്ടപ്പന ഗവ. ഐടിഐയില്‍ കോണ്‍വൊക്കേഷന്‍ സെറിമണി

ഇടുക്കി : കട്ടപ്പന ഗവ. ഐടിഐയില്‍ കോണ്‍വൊക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. അഖിലേന്ത്യ ട്രെയ്ഡ് ടെസ്റ്റ് വിജയികളായ ട്രെയ്‌നികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ടൂറിസ് ഗൈഡ് ട്രേഡില്‍ ദേശീയ അവാര്‍ഡ് ജേതാവായ ധനൂപ് യു വി, വെല്‍ഡര്‍ ട്രേഡില്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ രതീഷ് സി. ആര്‍ എന്നിവരെ അനുമോദിച്ചു. കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ അധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബി മോള്‍ രാജന്‍, നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ ജയന്‍ പി വിജയന്‍, പിടിഎ പ്രസിഡന്റ് ജയകുമാര്‍, കെ വി ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ ചന്ദ്രന്‍ പി സി, സനില്‍ പി കെ, വിനു പി ഐ, സ്റ്റാഫ് സെക്രട്ടറി ബിജേഷ് ജോസ്, ട്രെയ്‌നീസ് അഡൈ്വസര്‍ അനില്‍ കുമാര്‍, എം വി ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ജോസഫ് പി എം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






