കോട്ടയത്തുനിന്ന് അണക്കരയിലേക്ക് സൈക്കിള്‍ റാലി നടത്തി: 153 കിലോമീറ്റര്‍ സൈക്കിളില്‍ പറന്ന് മത്സരാര്‍ഥികള്‍

കോട്ടയത്തുനിന്ന് അണക്കരയിലേക്ക് സൈക്കിള്‍ റാലി നടത്തി: 153 കിലോമീറ്റര്‍ സൈക്കിളില്‍ പറന്ന് മത്സരാര്‍ഥികള്‍

Mar 15, 2026 - 11:59
 0
കോട്ടയത്തുനിന്ന് അണക്കരയിലേക്ക് സൈക്കിള്‍ റാലി നടത്തി: 153 കിലോമീറ്റര്‍ സൈക്കിളില്‍ പറന്ന് മത്സരാര്‍ഥികള്‍
This is the title of the web page

ഇടുക്കി: കോട്ടയം കെഇജി ബൈക്കേഴ്‌സ് ക്ലബ് ടൂര്‍ ഓഫ് തേക്കടിയുടെ ഭാഗമായി കോട്ടയത്തുനിന്ന് അണക്കരയിലേക്ക് സൈക്കിള്‍ റാലി നടത്തി. പുലര്‍ച്ചെ അഞ്ചിന് കോട്ടയത്തുനിന്ന് പുറപ്പെട്ട റാലിയില്‍ കാനഡ, യുകെ, മലേഷ്യ, ഗ്രീസ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ ഉള്‍പ്പെടെ അണിനിരന്നു. മത്സരം, ടൂര്‍ വിഭാഗങ്ങളിലായി 293 പേര്‍ പങ്കെടുത്തു. 153 കിലോമീറ്റര്‍ പിന്നിട്ട് അണക്കര പാമ്പുപാറയിലെത്തിയ റാലിയെ ജെസിഐ അണക്കര സ്പൈസ്‌വാലി അംഗങ്ങള്‍ സ്വീകരിച്ചു. മത്സര വിഭാഗത്തില്‍ ആലപ്പുഴ സ്വദേശി ശ്രീനാഥ് ലക്ഷ്മികാന്തും വനിതാവിഭാഗത്തില്‍ ഗ്രീസില്‍ നിന്നുള്ള സുയിനും ജേതാക്കളായി. ജെസിഐ പ്രസിഡന്റ് ഡോണാ ബി ജോണ്‍സ്, ഭാരവാഹികളായ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍, ഡേവിസ് തോമസ്, ബിനു കാട്ടുമറ്റം, ഷനോജ് ടി ഡി, സാബു സ്‌കറിയ, ജയറാം ആലുംതറ, ബിജോയി കുട്ടംതടത്തില്‍, മോന്‍സി ദേവസ്യ, നീരജ് ഷനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow