സാബുവിന്റെ ആത്മഹത്യയെ സൂചിപ്പിച്ച്‌ സിപിഐഎം ജില്ലാ സമ്മേളനത്തിന് ലോഗോ സമർപ്പിച്ച്‌ യൂത്ത് കോൺഗ്രസ്‌

സാബുവിന്റെ ആത്മഹത്യയെ സൂചിപ്പിച്ച്‌ സിപിഐഎം ജില്ലാ സമ്മേളനത്തിന് ലോഗോ സമർപ്പിച്ച്‌ യൂത്ത് കോൺഗ്രസ്‌

Dec 26, 2024 - 02:09
Dec 26, 2024 - 02:12
 0
സാബുവിന്റെ ആത്മഹത്യയെ സൂചിപ്പിച്ച്‌  സിപിഐഎം ജില്ലാ സമ്മേളനത്തിന് ലോഗോ സമർപ്പിച്ച്‌ യൂത്ത് കോൺഗ്രസ്‌
This is the title of the web page

ഇടുക്കി : സിപിഐഎം  ജില്ലാ സമ്മേളനത്തിന് ലോഗോ സമർപ്പിച്ച് യൂത്ത് കോൺഗ്രസ്. കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തോടുള്ള   പ്രതിഷേധമായിട്ടാണ് ലോഗോ അയച്ചതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ പറഞ്ഞു. വ്യാപാരി സാബുവിന്റെ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിലാണ് ലോഗോ നിർമിച്ചിരിക്കുന്നത്. സാബുവിന്റെ ആത്മഹത്യക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ ദിവസങ്ങൾ പിന്നിട്ടിട്ടും കാര്യമായ പൊലീസ് നടപടികൾ ഉണ്ടായിട്ടില്ല. മൂന്ന് ബാങ്ക് ജീവനക്കാർക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിട്ടും മുൻ ബാങ്ക് പ്രസിഡന്റും മുൻ സിപിഐഎം ഏരിയ സെക്രട്ടറിയുമായ വ്യക്തിക്കെതിരെ പൊലീസിന് ചെറുവിരൽ ഉയർത്താൻ കഴിഞ്ഞിട്ടില്ല. ഇതോടൊപ്പം സിപിഎം ഉന്നത നേതൃത്വവും വിഷയത്തിൽ  മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി 4, 5,6 തീയതികളിൽ തൊടുപുഴയിൽ വച്ച് നടക്കുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്  യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ലോഗോ അയച്ചു നൽകിയത്. സമ്മേളനത്തിന് മുന്നോടിയായി  ലോഗോ ക്ഷണിക്കുന്നു എന്ന് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിപ്പുണ്ടായിരുന്നു .

What's Your Reaction?

like

dislike

love

funny

angry

sad

wow