കളഞ്ഞുകിട്ടിയ സ്വര്‍ണവള തിരികെ നല്‍കി വീട്ടമ്മ
കളഞ്ഞുകിട്ടിയ സ്വര്‍ണവള തിരികെ നല്‍കി വീട്ടമ്മ

ഇടുക്കി: കളഞ്ഞുകിട്ടിയ സ്വര്‍ണവള തിരികെ നല്‍കി മാതൃകയായി വീട്ടമ്മ. കട്ടപ്പന ജ്യോതി നഗറില്‍ വട്ടമറ്റത്തില്‍ മറിയാമ്മ കുര്യനാണ് ഒന്നര പവന്‍ തൂക്കമുള്ള സ്വര്‍ണവള ലഭിച്ചത്. കൊച്ചുപുരക്കല്‍ തങ്കമ്മ ബാബുവിന്റ വളയാണ് കഴിഞ്ഞ തിങ്കളാഴ്ച കട്ടപ്പനയില്‍വെച്ച് നഷ്ടപ്പെട്ടത്. കട്ടപ്പന സ്റ്റേറ്റ് ബാങ്ക് ജങ്ഷനില്‍ നിന്ന് ഈ വള മറിയാമ്മ കുര്യന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് എച്ച്‌സിഎന്‍ ചാനല്‍
ഓഫീസില്‍ ഏല്‍പിച്ചു. ചാനലില്‍ അറിയിപ്പ് കണ്ടതിനെത്തുടര്‍ന്ന് തങ്കമ്മ ഓഫീസിലെത്തി വള തിരിച്ചറിയുകയും തുടര്‍ന്ന് മറിയാമ്മയുടെ വീട്ടിലെത്തുകയും എച്ചസിഎന്‍ ചാനല്‍ എം ഡി ജോര്‍ജി മാത്യു, റോസ മിസ്റ്റിക്ക ഹോമിയോ ക്ലിനിക്കിലേ ഡോക്ടര്‍ സ്മിത ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വള കൈമാറുകയും ചെയ്തു.
What's Your Reaction?






