ഭൂപതിവ് ഭേദഗതി ചട്ടം: സംയുക്ത കര്‍ഷക സംഘടന അണക്കരയില്‍ അഭിവാദ്യ സദസ് നടത്തി
ഭൂപതിവ് ഭേദഗതി ചട്ടം: സംയുക്ത കര്‍ഷക സംഘടന അണക്കരയില്‍ അഭിവാദ്യ സദസ് നടത്തി

ഇടുക്കി: ഭൂപതിവ് ഭേദഗതി ചട്ട രൂപീകരണം യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍ അണക്കരയില്‍ അഭിവാദ്യ സദസ് നടത്തി. ഓള്‍ ഇന്ത്യ കിസാന്‍ സഭ ജില്ലാ സെക്രട്ടറി ജോയി വടക്കേടം ഉദ്ഘാടനം ചെയ്തു. യുഡിഎഫും തല്‍പരകക്ഷികളും യാഥാര്‍ഥ്യം മനസിലാക്കാതെ സര്‍ക്കാരിനെയും ഇടതുമുന്നണിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
യോഗത്തില്‍ വിവിധ കക്ഷി നേതാക്കളായ ബിജു കൊല്ലമല, മെറീന ജോണ്‍, കെ എം സുരേന്ദ്രന്‍, കുസുമം സതീഷ്,വി ജെ. രാജപ്പന്‍, ടോമിച്ചന്‍ കോഴിമല, ധര്‍മരാജന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






