കട്ടപ്പന നഗരസഭ വികസന സദസ് നടത്തി: ബഹിഷ്‌കരിച്ച് യുഡിഎഫ്
കട്ടപ്പന നഗരസഭ വികസന സദസ് നടത്തി: ബഹിഷ്‌കരിച്ച് യുഡിഎഫ്
ഇടുക്കി: കട്ടപ്പന നഗരസഭ വികസന സദസ് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ കൗണ്‍സിലര്‍ ഷാജി കൂത്തോടിയില്‍ ഉദ്ഘാടനം ചെയ്തു. ഭരണകക്ഷിയായ യുഡിഎഫ് ബഹിഷ്‌കരിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭയില്‍ നടപ്പാക്കിയ വികസന പദ്ധതികളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്തു. കൗണ്‍സിലര്‍ സുധര്‍മ മോഹനന്‍ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ ബെന്നി കുര്യന്‍, സിജോമോന്‍ ജോസ്, ധന്യ അനില്‍, ബിന്ദുലത രാജു, ബിനു കേശവന്‍, ഷജി തങ്കച്ചന്‍, പി എം നിഷാമോള്‍, സെക്രട്ടറി അജി കെ ജോര്‍ജ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി ആര്‍ സജി, അഡ്വ. മനോജ് എം തോമസ്, സി എസ് അജേഷ്, കെ പി സുമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?

