ചെറുതോണി-മണിയാറന്‍കുടി റോഡില്‍ യാത്രാദുരിതം: ബിഎംബിസി നിലവാരത്തില്‍ നവീകരിക്കണമെന്ന് നാട്ടുകാര്‍

ചെറുതോണി-മണിയാറന്‍കുടി റോഡില്‍ യാത്രാദുരിതം: ബിഎംബിസി നിലവാരത്തില്‍ നവീകരിക്കണമെന്ന് നാട്ടുകാര്‍

Jun 20, 2026 - 10:46
 0
ചെറുതോണി-മണിയാറന്‍കുടി റോഡില്‍ യാത്രാദുരിതം: ബിഎംബിസി നിലവാരത്തില്‍ നവീകരിക്കണമെന്ന് നാട്ടുകാര്‍
This is the title of the web page

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ചെറുതോണി-മണിയാറന്‍കുടി റോഡിലെ യാത്രാദുരിതം രൂക്ഷമാകുന്നു. ജല അതോറിറ്റിയും ജലവിഭവ വകുപ്പും വിവിധ പ്രവൃത്തികള്‍ക്കായി റോഡരികില്‍ എടുത്ത കുഴികളാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. റോഡരികിലെ കുഴികളില്‍നിന്ന് മഴക്കാലത്ത് ചെളിയും മണ്ണും റോഡിലേക്ക് ഒഴുകിയെത്തുന്നത് വാഹനയാത്ര അപകടകരമാക്കുകയാണ്. പല ഭാഗങ്ങളിലും റോഡിന്റെ വീതി കുറയുകയും വഴുക്കല്‍ വര്‍ധിക്കുകയും ചെയ്തതോടെ ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതം നേരിടുന്നത്. റോഡില്‍ ഐറിഷ് ഓടകള്‍ ഇല്ലാത്തതിനാല്‍ മഴവെള്ളം പൂര്‍ണമായും റോഡിലൂടെയാണ് ഒഴുകുന്നത്. ഇതിനുപുറമേ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള ഞാവല്‍ച്ചുവട് പാലത്തിന്റെ ശോചനീയാവസ്ഥയും പ്രദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചെട്ടുമാട്ടേല്‍ കവല, വഞ്ചിക്കവല ഭാഗങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ പാലത്തിലേക്കാണ് എത്തിച്ചേരുന്നത്. പെരുങ്കാലാ, പകിട്ടാന്‍, മുക്കണ്ണന്‍കുട്ടി തോടുകളിലെ വെള്ളം ഒരുമിച്ച് ഒഴുകിപ്പോകുന്നത് ഈ പാലത്തിനടിയിലൂടെയായതിനാല്‍ ശക്തമായ മഴയില്‍ പാലത്തിന് മുകളിലൂടെ വെള്ളം കയറുന്നത് പതിവാണ്. പാലത്തിന്റെ സുരക്ഷാ ഭീഷണിയാണെന്നും അടിയന്തരമായി പുതിയ പാലം നിര്‍മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം ഇടുക്കി സന്ദര്‍ശിച്ച ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പുനഃര്‍നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാത്ത ജലവിഭവ വകുപ്പ് ജനദ്രോഹ വകുപ്പ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രി കുറ്റപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്തെ യാത്രാപ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ചെറുതോണിമണിയാറന്‍കുടി റോഡ് സമഗ്രമായി അറ്റകുറ്റപ്പണി നടത്തി ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിച്ചാല്‍ മാത്രമേ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകൂ എന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow