കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസില്‍ ഓണാഘോഷം
കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസില്‍ ഓണാഘോഷം

ഇടുക്കി: കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കട്ടപ്പന ഡിവിഷന്‍ ഓഫീസില്‍ നടന്ന പരിപാടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടോണി എം കീരംചിറ ഉദ്ഘാടനം ചെയ്തു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഓഫീസിലെത്തിയ ഉപഭോക്താക്കളുള്‍പ്പടെയുള്ളവര്‍ക്ക് ഉപ്പേരി വിതരണം ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ലൈജു കെ ജോസഫ്, അനു തോമസ്, സീനിയര്‍ സൂപ്രണ്ടുമാരായ ബിജു മോന്‍ വി ആര്‍, ശ്രീലത കെ എല്‍, ബിജു മോന്‍ കെ ജി, സബ് എന്‍ജിനീയര്‍ മനോജ് കെ പിള്ള, സീനിയര്‍ അസിസ്റ്റന്റ് സന്തോഷ്, സ്റ്റാഫ് സെക്രട്ടറി സജിമോന്‍ വി എസ്, മനേഷ് ടി എം എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






