ഗുരുധര്‍മ പ്രചരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും 12 മുതല്‍ കട്ടപ്പനയില്‍: ഒരുക്കങ്ങള്‍ പൂര്‍ണം

ഗുരുധര്‍മ പ്രചരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും 12 മുതല്‍ കട്ടപ്പനയില്‍: ഒരുക്കങ്ങള്‍ പൂര്‍ണം

Jun 11, 2026 - 17:46
 0
ഗുരുധര്‍മ പ്രചരണസഭയുടെ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും 12 മുതല്‍ കട്ടപ്പനയില്‍: ഒരുക്കങ്ങള്‍ പൂര്‍ണം
This is the title of the web page

ഇടുക്കി: ഗുരുധര്‍മ പ്രചരണസഭ ജില്ലാ കമ്മിറ്റി 12, 13, 14 തീയതികളില്‍ കട്ടപ്പന ടൗണ്‍ ഹാളില്‍ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനാകും. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ഗുരുധര്‍മ പ്രചാരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി, ഗുരുപ്രകാശം സ്വാമി, അംബികാനന്ദ സ്വാമി, ശിവനാരായണ തീര്‍ഥ സ്വാമി, മഹാദേവാനന്ദ സ്വാമി, ജ്ഞാനതീര്‍ഥ സ്വാമി, വിരജാനന്ദഗിരി സ്വാമി എന്നിവരും ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും പങ്കെടുക്കും.
12ന് രാവിലെ 9ന് ധ്യാനാചാര്യന്‍ സച്ചിദാനന്ദ സ്വാമികള്‍, ശിവഗിരി മഠത്തിലെ സന്യാസിമാര്‍, വൈദിക ശ്രേഷ്ഠര്‍ എന്നിവര്‍ക്ക് സ്വീകരണം, 9.30ന് മഹാശാന്തി ഹവനയജ്ഞം, 10ന് ദിവ്യജ്യോതിസ് പ്രയാണം, 10.45ന് നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5വരെ ധ്യാനം തുടരും. 13ന് രാവിലെ 9.30 മുതല്‍ 5 മണി വരെയും 14ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3വരെയും  ദിവ്യപ്രബോധനവും ധ്യാനവും.
സമാപന സമ്മേളനം റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സേനാപതി വേണു എംഎല്‍എ, ശുഭാംഗാനന്ദ സ്വാമി, സന്യാസി ശ്രേഷ്ഠര്‍, കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍, കട്ടപ്പന ജുമാ മസ്ജിദ് ഇമാം അല്‍ ഹാസിഫ് യൂസഫ് മൗലവി അല്‍ കൗസരി, നഗരസഭ കൗണ്‍സിലര്‍മാരായ വി ആര്‍ സജി, സി ആര്‍ മുരളി, മഞ്ജു സതീഷ്, കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ജോഷി കുട്ടട, ജിഡിപിഎസ് രജിസ്ട്രാര്‍ കെ ടി സുകുമാരന്‍, ജില്ലാ പ്രസിഡന്റ് കെ എന്‍ മോഹന്‍ദാസ്, സെക്രട്ടറി വി പി ശശികുമാര്‍ എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ ടി സുകുമാരന്‍, കെ എന്‍ മോഹന്‍ദാസ്, വി പി ശശികുമാര്‍, സി കെ മോഹനന്‍, സാനു ടി ആര്‍, എസ് ഷിബു, പി ആര്‍ രഘു, ചന്ദ്രശേഖരന്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow