പതിനാറാംകണ്ടം ദക്ഷിണ കൈലാസം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണ ജ്ഞാന യജ്ഞം
പതിനാറാംകണ്ടം ദക്ഷിണ കൈലാസം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണ ജ്ഞാന യജ്ഞം

ഇടുക്കി: പതിനാറാംകണ്ടം ദക്ഷിണ കൈലാസം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഒന്നാമത് ശ്രീമദ് ശിവപുരാണ ജ്ഞാന യജ്ഞത്തിന് തുടക്കമായി. യജ്ഞത്തിന് മുന്നോടിയായുള്ള ആചാര്യ വരണവും വിഗ്രഹ ഘോഷയാത്രയും ആമുഖപ്രഭാഷണവും നടന്നു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ജ്ഞാന യജ്ഞത്തിന് ആത്മീയ ശാസ്ത്രശാഖകളില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള വേദശ്രീ മണികണ്ഠന്‍ പള്ളിക്കല്‍ നേതൃത്വം നല്‍കും. ക്ഷേത്രം രക്ഷാധികാരി പി കെ സോമന്‍ പരപ്പുകള്‍, സെക്രട്ടറി വിനോദ് കാട്ടൂര്‍, ട്രഷറര്‍ സുനോജ് മരുതുങ്കല്‍, ചെയര്‍മാന്‍ സുരേഷ് കുമാര്‍ പൊറ്റയില്‍, കണ്‍വീനര്‍ പത്മസാനു കതിരോലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






