സംഗീത ആല്‍ബം ഭൂമികയുടെ ചിത്രീകരണം കാഞ്ചിയാറില്‍ ആരംഭിച്ചു
സംഗീത ആല്‍ബം ഭൂമികയുടെ ചിത്രീകരണം കാഞ്ചിയാറില്‍ ആരംഭിച്ചു

ഇടുക്കി: സാമകാലീന സംഭവങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള ഭൂമിക എന്ന ആല്‍ബത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എന്‍ ജി മോഹന്‍ രചന നിര്‍വഹിച്ച് റെജി കട്ടപ്പനയുടെ ക്യാമറയിലൂടെ ഒപ്പിയെടുക്കുന്ന ആല്‍ബത്തിന്റെ ചിത്രീകരണ ഉദ്ഘാടനം റിട്ടയേര്‍ഡ് അധ്യാപകന്‍ അഗസ്റ്റിന്‍ മാത്യു നിര്‍വഹിച്ചു. നിലവിലെ സാമൂഹ്യ വ്യവസ്ഥകളെ ആധാരമാക്കിക്കൊണ്ട് രചിച്ച ആല്‍ബമാണ് ഭൂമിക . സമൂഹത്തില്‍ നടക്കുന്ന വിവിധ സംഭവം വികാസങ്ങള്‍ ആല്‍ബത്തില്‍ പ്രമേയമാക്കിയിട്ടുണ്ട്. ജോര്‍ജ് അയ്യപ്പന്‍പറമ്പില്‍ , ദുര്‍ഗാ രാജന്‍ , അഭിറാം അനന്തു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. പ്രദേശത്തുള്ള 12ഓളം ആളുകളും അഭിനയിക്കുിന്നുണ്ട്. കാഞ്ചിയാറിന്റെ വിവിധ മേഖലകളിലാണ് ചിത്രീകരണം. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍, എച്ച്‌സിഎന്‍ എം ഡി ജോര്‍ജി മാത്യു, സുരേഷ് ബാബു, കെ ബി രാജേഷ് , ബിജു വാഴപ്പനാടി, തുടങ്ങിയവര്‍ പങ്കെടുത്തു. 10 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കേരളത്തിലെമ്പാടും പ്രവര്‍ത്തിച്ചുവരുന്ന ഫിലമെന്റ് കലാസാഹിത്യ സൊസൈറ്റി ആഭിമുഖ്യത്തില്‍ നിരവധിയായ ഹ്രസ്വ ചിത്രങ്ങളും സീരിയലുകളും ആല്‍ബങ്ങളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
What's Your Reaction?






