കുരങ്ങാട്ടി മേഖലയില്‍ വൈദ്യുതി മുടക്കം: മെഴുകുതിരി വിതരണം ചെയ്ത് യുവാക്കള്‍
കുരങ്ങാട്ടി മേഖലയില്‍ വൈദ്യുതി മുടക്കം: മെഴുകുതിരി വിതരണം ചെയ്ത് യുവാക്കള്‍

ഇടുക്കി: അടിമാലി കുരങ്ങാട്ടി മേഖലയില്‍ പതിവായി വൈദ്യുതി മുടങ്ങുന്നതില്‍ പ്രതിഷേധവുമായി യുവാക്കള്‍. പ്രദേശത്തെ വീടുകളില്‍ സൗജന്യമായി മെഴുകിതിരി പായ്ക്കറ്റുകള്‍ വിതരണം ചെയ്തും കുരങ്ങാട്ടി ജങ്ഷനില്‍ റോഡരികില്‍ നൂറുകണക്കിന് മെഴുകുതിരികള്‍ കത്തിച്ചുമാണ് പ്രതിഷേധിച്ചത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തില്‍ തങ്ങള്‍ പൊറുതിമുട്ടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ആദിവാസി വിഭാഗക്കാരായ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശംകൂടിയാണ് കുരങ്ങാട്ടി. ഈ മേഖലയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം ഇല്ലാത്തതിനാല്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് സംവിധാനം ഉപയോഗിച്ചാണ് ആളുകള്‍ ആശയവിനിമയം നടത്തുന്നത്. വൈദ്യുതി പോകുന്നതോടെ ആശയവിനിമയ മാര്‍ഗം വഴിയടയും. പ്രദേശത്ത് സ്‌കൂള്‍, റേഷന്‍കട, ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്. വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്ത് രാത്രികാലങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രശ്‌നത്തിന് പരിഹാര് കാണാത്തപക്ഷം നഷ്ടപരിഹാരമാവശ്യപ്പെട്ട് തങ്ങള്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും യുവാക്കള്‍ മുന്നറിയിപ്പു നല്‍കി.
What's Your Reaction?






