ടി അയ്യപ്പദാസ് ഓര്‍മദിനം വണ്ടിപ്പെരിയാറില്‍ ആചരിച്ചു
ടി അയ്യപ്പദാസ് ഓര്‍മദിനം വണ്ടിപ്പെരിയാറില്‍ ആചരിച്ചു
ഇടുക്കി: അന്തരിച്ച സിപിഐഎം നേതാവ് ടി അയ്യപ്പദാസിന്റെ 23-ാമത് ഓര്‍മദിനം സിപിഐഎം പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ ആചരിച്ചു. മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം എം മണി ഉദ്ഘാടനം ചെയ്തു. സിപിഐഎം നല്‍കിവന്നിരുന്ന മുഴുവന്‍ ക്ഷേമ പ്രവര്‍ത്തനങ്ങളും വി ഡി സതീശന്‍ മുഖ്യമന്ത്രിയായിട്ടുള്ള ഗവണ്‍മെന്റിന് നടത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കക്കികവലയില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ പിടിടി യൂണിയന്‍ ജനറല്‍ സെക്രട്ടറി എം തങ്കദുരൈ അധ്യക്ഷനായി. സിപിഐഎം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, പി എന്‍ മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍ തിലകന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?