ക്രിസ്മസ് ട്രീയില്‍ കൂടുകൂട്ടി ഇരട്ടത്തലച്ചി
ക്രിസ്മസ് ട്രീയില്‍ കൂടുകൂട്ടി ഇരട്ടത്തലച്ചി

ഇടുക്കി: കാഞ്ചിയാര്‍ സ്വരാജ് കൂനംപാറയില്‍ ഔസേപ്പച്ചന്റെ വീട്ടില്‍ ക്രിസ്മസ് ട്രീയില്‍ കൂടുകൂട്ടി ഇരട്ടത്തലച്ചി. കടയില്‍ നിന്നും വാങ്ങിയ പ്ലാസ്റ്റിക് ട്രീയിലാണ് കൂട് കൂട്ടിയിരിക്കുന്നത്. ഇപ്പോള്‍ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളടക്കം 3 അതിഥികളാണ് കൂട്ടിനുള്ളിലുള്ളത്. ക്രിസ്മസ് ആഘോഷത്തിനുശേഷം ട്രീ എടുത്ത് മാറ്റുന്നതിനിടെയാണ് ഔസേപ്പച്ചന്‍ ട്രീയില്‍ കിളിക്കൂട് കണ്ടത്. ഭാര്യ ലില്ലികുട്ടിയോട് കാര്യം പറഞ്ഞപ്പോള്‍ കിളി കൂട് ഉപേക്ഷിച്ചുപോകുന്നതുവരെ ട്രീ അവിടെത്തന്നെ ഇരിക്കട്ടെയെന്ന് തീരുമാനമെടുത്തു. ദിവസങ്ങള്‍ക്കുശേഷം കൂട്ടിനുള്ളില്‍ കിളി 2 മുട്ടയും ഇട്ടു. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. ഔസേപ്പച്ചനും ലില്ലിക്കുട്ടിയും എല്ലാ ദിവസവും കൂട് നിരീക്ഷിക്കുകയും തള്ളക്കിളിയുമായി ചങ്ങാത്തതിലാകുകയും ചെയ്തു. ഔസേപ്പച്ചനോടും ഭാര്യയോടും അമ്മകിളി നന്നായി ഇണങ്ങി. പുറത്തുനിന്ന് ആരുവന്നാലും തന്റെ കൂടിനും മുട്ടകള്‍ക്കും ഔസേപ്പച്ചനും ഭാര്യയും സംരക്ഷണം നല്‍കുമെന്ന ഉറപ്പ് ഒരുപക്ഷേ അമ്മക്കിളിക്ക് ഉണ്ടാകും. അത് സത്യമാണ് താനും. കാത്തിരിപ്പിനൊടുവില്‍ രണ്ടുദിവസം മുമ്പാണ് മുട്ട വിരിഞ്ഞത്. അത് അമ്മക്കിളിക്കൊപ്പം ഔസേപ്പച്ചനും ലില്ലിക്കുട്ടിക്കും ഏറെ സന്തോഷം നല്‍കി. ഇഴ ജന്തുക്കളോ മറ്റുജീവികളോ കൂടിനടുത്തേയ്ക്ക് വരാതേയും ഇരുവരും ശ്രദ്ധിക്കുന്നുണ്ട്. രണ്ട് കുഞ്ഞുങ്ങളും പറക്കമുറ്റുന്നതുവരെ അമ്മക്കിളിക്കൊപ്പം ഈ ദമ്പതികളും സംരക്ഷകരാണ്. പറന്നകലുന്ന കുഞ്ഞുങ്ങളെ കാണാനുള്ള ആകാംക്ഷയിലാണ് ഔസേപ്പച്ചനും ലില്ലിക്കുട്ടിയും
What's Your Reaction?






