ശബരിമലയില്‍ ഡിസംബര്‍ 25വരെ വെര്‍ച്വല്‍ ക്യു ബുക്കിങ് പൂര്‍ണം 

ശബരിമലയില്‍ ഡിസംബര്‍ 25വരെ വെര്‍ച്വല്‍ ക്യു ബുക്കിങ് പൂര്‍ണം 

Nov 21, 2026 - 14:44
 0
ശബരിമലയില്‍ ഡിസംബര്‍ 25വരെ വെര്‍ച്വല്‍ ക്യു ബുക്കിങ് പൂര്‍ണം 
This is the title of the web page

ഇടുക്കി: ശബരിമലയിലെ വെര്‍ച്വല്‍ ക്യു ബുക്കിങ് പൂര്‍ത്തിയായത് ഭക്തരെ വലക്കുന്നു. ഡിസംബര്‍ 25 വരെ എല്ലാ ദിവസവും ബുക്കിങ് പൂര്‍ണമാണ്. ബുക്കിങ് പൂര്‍ത്തിയായെങ്കിലും ഇതിന്റെ പകുതിയാളുകള്‍പോലും പല ദിവസങ്ങളിലും എത്തുന്നില്ല. കേരളത്തിന് പുറത്തുള്ള ചില ടൂര്‍ ഏജന്‍സികള്‍ പല ദിവസങ്ങളിലും കൂട്ടത്തോടെ ബുക്കിങ് നടത്തുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും സൂചനയുണ്ട്. ബുക്ക് ചെയ്ത എത്രപേര്‍ എത്തുമെന്ന് അറിയാത്തതിനാല്‍ സ്‌പോട്ട് ബുക്കിങ് വഴി സന്നിധാനത്ത് എത്താന്‍ മറ്റുള്ളവര്‍ക്ക് കഴിയുമോയെന്നും ഉറപ്പില്ല. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരാണ് ഏറെ പ്രതിസന്ധിയിലാകുന്നത്. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്തും സ്‌പോട്ട് ബുക്കിങ് വഴിയും 80,000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനത്തിന് അനുമതി ഉള്ളത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow