മുസ്ലീം യൂത്ത് ലീഗ് അടിമാലിയില്‍ ദേശീയപാത ഉപരോധിച്ചു
മുസ്ലീം യൂത്ത് ലീഗ് അടിമാലിയില്‍ ദേശീയപാത ഉപരോധിച്ചു

ഇടുക്കി: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് അടിമാലിയില്‍ ദേശീയപാത ഉപരോധിച്ചു. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സിയാദ് ഉദ്ഘാടനം ചെയ്തു. പ്രകടനമായെത്തിയ സമരക്കാര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അനസ് കോയന്‍ അധ്യക്ഷനായി. മുസ്ലീം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി എ ബഷീര്‍, കെ എ യൂനുസ്, ഹനീഫ അറയ്ക്കല്‍, ടി എം സിദ്ദീഖ്, അജി മുഹമ്മദ്, അനസ് ഇബ്രാഹിം, ജെബിഎം അന്‍സാര്‍, അന്ത്രു അടിമാലി, എം എം നവാസ്, ഷെഫീഖ് പനക്കല്‍, അനൂപ് പാലക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






