കട്ടപ്പന ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുന്നു: വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ: ഭിക്ഷയെടുത്ത് പണം സമാഹരിച്ച് നഗരസഭയ്ക്ക് കൈമാറി

കട്ടപ്പന ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുന്നു: വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ: ഭിക്ഷയെടുത്ത് പണം സമാഹരിച്ച് നഗരസഭയ്ക്ക് കൈമാറി

Mar 18, 2026 - 14:25
 0
കട്ടപ്പന ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുന്നു: വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ: ഭിക്ഷയെടുത്ത് പണം സമാഹരിച്ച് നഗരസഭയ്ക്ക് കൈമാറി
This is the title of the web page

ഇടുക്കി: മഴയില്‍ ചോര്‍ന്നൊലിക്കുന്ന കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ നവീകരിക്കാത്ത നഗരസഭക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. വ്യാപാരികളില്‍നിന്നും നാട്ടുകാരില്‍നിന്നുമായി പണം ഭിക്ഷയെടുത്ത് ടെര്‍മിനല്‍ നവീകരിക്കുന്നതിനായി സംഭാവനയായി നഗരസഭ അധികൃതര്‍ക്ക് കൈമാറി. ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനല്‍മഴയില്‍ ടെര്‍മിനല്‍ ചോര്‍ന്നൊലിച്ചിരുന്നു. മേല്‍ക്കൂരയില്‍നിന്ന് വെള്ളം ഒലിച്ചിറങ്ങി വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മലീമസമായി. മാലിന്യവും ചെളിയും നിറഞ്ഞതോടെ വ്യാപാരികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. പിന്നീട് വ്യാപാരികള്‍ മണിക്കൂറുകള്‍ ചെലവഴിച്ചാണ് സ്ഥാപനങ്ങള്‍ വൃത്തിയാക്കിയത്.
ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങി 30ലേറെ സ്ഥാപനങ്ങളാണ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനത്തിനുശേഷം പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല. ഇതിനെതിരെ വ്യാപാരി വ്യവസായി സമിതി ഉള്‍പ്പെടെ പലതവണ സമരങ്ങള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ബസ് സ്റ്റാന്‍ഡിലെയും പരിസരങ്ങളിലെയും കടകളില്‍നിന്നായി പ്രവര്‍ത്തകര്‍ പണം സമാഹരിച്ചു. തുടര്‍ന്ന്, പ്രകടനമായി നഗരസഭ ഓഫീസിലെത്തി പ്രതിഷേധിച്ചു. സമാഹരിച്ച പണം അധികൃതര്‍ക്ക് കൈമാറി. ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍, മേഖലാ സെക്രട്ടറി ബിബിന്‍ ബാബു, പ്രസിഡന്റ് സെബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow