നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു
നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു

ഇടുക്കി: നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വന്‍മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ പാണ്ടിപ്പാറ സ്വദേശി ജോസഫ് ആണ് മരിച്ചത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. 3 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായി മരത്തിനടിയില്‍പ്പെട്ടിരുന്നതിനാല്‍ മണിക്കൂറുകള്‍നീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് രക്ഷാദൗത്യം നടത്തിയത്. ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിലും വീണിരുന്നു. ബസ് ഭാഗീകമായി തകര്‍ന്നു. ബസിലെ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
What's Your Reaction?






