വണ്ടിപ്പെരിയാറില്‍ ജല അതോരിറ്റിയുടെ അനാസ്ഥയില്‍ വെള്ളം പാഴാകുന്നതായി പരാതി
വണ്ടിപ്പെരിയാറില്‍ ജല അതോരിറ്റിയുടെ അനാസ്ഥയില്‍ വെള്ളം പാഴാകുന്നതായി പരാതി

ഇടുക്കി: ജല അതോറിറ്റിയുടെ അനാസ്ഥമൂലം വണ്ടിപ്പെരിയാറില്‍ കുടിവെള്ളം പാഴാകുന്നതായി പരാതി. വേനല്‍ രൂക്ഷമായതോടെ ഇത്തരത്തില്‍ വെള്ളം പാഴാകുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. ദേശീയപാതയോരത്ത് വണ്ടിപ്പെരിയാര്‍ എസ്ബിഐ ജംഗ്ഷനിലാണ് ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം കുടിവെള്ളം പാഴാകുന്നത്. ഇത്തരത്തില്‍ വെള്ളം പാഴാകുന്നത് മൂലം ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ കുടിവെള്ളം ലഭിക്കുന്നില്ലായെന്നും പരാതി ഉയരുന്നുണ്ട് കുടിവെള്ളം പാഴാകുന്നു എന്ന പരാതിയുമായി വാട്ടര്‍ അതോറിറ്റിയെ സമീപിക്കുമ്പോള്‍ പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ കരാറുകാരില്‍ ഏല്‍പ്പിച്ചിരിക്കുന്നു എന്ന് ന്യായം ഉന്നയിച്ചാണ് ഉദ്യോഗസ്ഥര്‍ തടി തപ്പുന്നത് പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാര്യക്ഷമമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാന്‍പോലും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല എന്ന ആക്ഷേപവും വ്യാപകമാണ്.
What's Your Reaction?






