മദ്യം നല്‍കാത്തതിലുള്ള വൈരാഗ്യം: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു: ബംഗാള്‍ സ്വദേശി അറസ്റ്റില്‍

മദ്യം നല്‍കാത്തതിലുള്ള വൈരാഗ്യം: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു: ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Mar 27, 2026 - 12:44
 0
മദ്യം നല്‍കാത്തതിലുള്ള വൈരാഗ്യം: ഏലപ്പാറയില്‍ ഹോട്ടല്‍ ജീവനക്കാരനെ കത്രിക കൊണ്ട് കുത്തിക്കൊന്നു: ബംഗാള്‍ സ്വദേശി അറസ്റ്റില്‍
This is the title of the web page

ഇടുക്കി: മദ്യം നല്‍കാത്തതിലുള്ള വൈരാഗ്യത്തില്‍ ഹോട്ടല്‍ ജീവനക്കാരനെ വെസ്റ്റ് ബംഗാള്‍ സ്വദേശി കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. ഏലപ്പാറയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫ്(45) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന പശ്ചിമബംഗാള്‍ നാദിയ സ്വദേശി സൈഫുദ്ദീന്‍ മണ്ഡലി(33) നെ സ്വദേശത്തേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ ഏലപ്പാറയിലെ ലോഡ്ജിലാണ് സംഭവം. ഇരുവരും ഒരാഴ്ചയായി ഏലപ്പാറയിലെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. സൈഫുദ്ദീന് മദ്യം നല്‍കാത്തതിനെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇയാള്‍ മനുവിനെ കുത്തിക്കൊലപ്പെടുത്തിയശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഹോട്ടലില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരാണ് മനുവിനെ തലയ്ക്കും മുഖത്തും മാരകമായി മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ഒപ്പമുണ്ടായിരുന്ന സൈഫുദ്ദീനെ കാണാതായത് സംശയത്തിനിടയാക്കി. 
പ്രതി സ്വദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ട്രെയിനില്‍ കയറാന്‍ ശ്രമിച്ച പ്രതിയെ കോട്ടയം പൊലീസിന്റെ സഹായത്തോടെ ആറുമണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പീരുമേട് ഡിവൈഎസ്പി സാജു വര്‍ഗീസ്, എസ്എച്ച്ഒ ഗോപി ചന്ദ്രന്‍, എസ്ഐ വിനീത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം.

What's Your Reaction?

like

dislike

love

funny

angry

sad

wow