മന്തിപ്പാറ ബ്രദേഴ്‌സ് സൗഹൃദ കൂട്ടായ്മ റോഡുകള്‍ ശുചീകരിച്ചു
മന്തിപ്പാറ ബ്രദേഴ്‌സ് സൗഹൃദ കൂട്ടായ്മ റോഡുകള്‍ ശുചീകരിച്ചു
ഇടുക്കി: മന്തിപ്പാറ ബ്രദേഴ്‌സ് സൗഹൃദ കൂട്ടായ്മ മേഖലയിലെ റോഡുകള്‍ ശുചീകരിച്ചു. വണ്ടന്‍മേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അക്കാട്ടുമുണ്ടയിലിന്റെ നേതൃത്വത്തിലായിരുന്ന ശുചീകരണം. മന്തിപ്പാറയില്‍നിന്ന് വിവിധ മേലലകളിലേക്കുള്ള റോഡുകളുടെ വശങ്ങളിലെ കാടുകള്‍ വെട്ടിത്തെളിച്ചു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഇരുവശങ്ങളും വൃത്തിയാക്കി. കെപി എര്‍ത്ത് മൂവേഴ്‌സ്, സെന്റ് മേരീസ് എര്‍ത്ത് മൂവേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ സൗജന്യമായി വിട്ടുനല്‍കി. കൂട്ടായ്മ അംഗങ്ങളായ കരുണാപുരം പഞ്ചായത്തംഗം മനോജ് പി, റോബിന്‍സ് രാജന്‍, ബിജോ ഐ സി, കുഞ്ഞ് പി വി, സോണി ജേക്കബ്, ഷാജി തോമസ്, ബിജു പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 10 വര്‍ഷം മുമ്പാണ് സമൂഹമാധ്യമ കൂട്ടായ്മ രൂപീകരിച്ചത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം നടത്തി. വിദേശത്തുള്ള നിരവധി പേരും കൂട്ടായ്മയുടെ ഭാഗമാണ്.
What's Your Reaction?