എകെവിഎംഎസ് പീരുമേട് താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
എകെവിഎംഎസ് പീരുമേട് താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

ഇടുക്കി: അഖില കേരള വിശ്വകര്‍മ മഹാസഭ പീരുമേട് താലൂക്ക് യൂണിയന്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും വണ്ടിപ്പെരിയാര്‍ അഴുത ബ്ലോക്ക് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി എന്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിശ്വകര്‍മജര്‍ക്കും അര്‍ഹതപ്പെട്ട പ്രാതിനിത്യം നല്‍കണമെന്നും യന്ത്രവല്‍ക്കരണത്തോടുകൂടി തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വകര്‍മ്മജര്‍ക്ക് പുനരുദ്ധാരണത്തിനും കുറഞ്ഞത് 50 കോടി രൂപയെങ്കിലും ബജറ്റില്‍ മാറ്റിവെക്കണമെന്നും ജാതി തിരിച്ചുള്ള സെന്‍സസ് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും വിശ്വകര്‍മദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഓര്‍ഗനൈസ് സെക്രട്ടറി ടി സി ഗോപാലകൃഷ്ണന്‍, സെക്രട്ടറി കെ ടി ബാബു, ട്രഷറര്‍ കെ മുരളീധരന്‍, യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീജിത്ത് ശിവന്‍, മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമന്‍, കെടിഎയു സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ ജി സംസ്ഥാന ഭാരവാഹികളായ പുഷ്പ ബിജു, എം ടി അശോകന്‍ മാഞ്ചിറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. എം ഡി അശോകന്‍ (പ്രസിഡന്റ്), സോമന്‍ ഉപ്പുതറ (വൈസ് പ്രസിഡന്റ്) ഷണ്മുഖന്‍ മാട്ടുതാവളം (സെക്രട്ടറി) ടി.സി. ഗോപാലകൃഷ്ണന്‍, കെ.എന്‍ വിജയകുമാര്‍, രൂപേഷ് ആര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കെ.എ അരുണാചലം (ട്രഷറര്‍), ബിനീഷ് ഉറുമ്പില്‍, ജയമോന്‍ ടി, ചന്ദ്രബാബു പാമ്പനാര്‍, മോഹനന്‍ ഏലപ്പാറ, അജീഷ് അമരാവതി, സജി ജയകുമാര്‍ കൊച്ചുകരുന്തരുവി, പി വിനോദ് വണ്ടിപ്പെരിയാര്‍, അനീഷ് (ബോര്‍ഡ് അംഗങ്ങള്‍), പുഷ്പ ബിജു, വിശാലാ കുഞ്ഞുമോന്‍, സുജാത (മഹിളാസംഘം ഭാരവാഹികള്‍) രൂപേഷ് സുബീഷ് (യുവജനസംഘം ഭാരവാഹി) എന്നിവരടങ്ങിയ താലൂക്ക് തല കമ്മിറ്റി രൂപീകരിച്ചു.
What's Your Reaction?






