ഇടുക്കി: കുഴിത്തൊളു കുഴിക്കണ്ടം ശിവപുരം ശ്രീഅര്‍ധനാരീശ്വര ക്ഷേത്രത്തില്‍ നടന്ന ഭാഗവത സപ്താഹ യജ്ഞത്തിലും ശിവരാത്രി ഉത്സവത്തിലും നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. തന്ത്രി ശാലു, മേല്‍ശാന്തി കൃഷ്ണന്‍കുട്ടി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജകള്‍. ഏഴുദിവസങ്ങളിലായി നടന്നുവന്ന സപ്താഹ യജ്ഞത്തിന് ഭാഗവതരത്നം ആചാര്യ ടി. കെ. രാജു നേതൃത്വം നല്‍കി. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ ഭദ്രദീപം തെളിച്ചു.
അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളും തുടര്‍ന്ന് ശ്രീഭൂതബലിയും മഹാപ്രസാദമൂട്ടും നടന്നു. വൈകിട്ട് വിശേഷാല്‍ ദീപാരാധനയ്ക്കുശേഷം നിരപ്പേല്‍ക്കട ശ്രീനാരായണ ഭജനമന്ദിരത്തില്‍നിന്ന് വാദ്യമേളങ്ങളുടെയും നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയില്‍ താലപ്പൊലി ഘോഷയാത്ര നടന്നു. ക്ഷേത്രം രക്ഷാധികാരി സജി എസ്. ശശീന്ദ്രവിലാസം, പ്രസിഡന്റ് ഓമനക്കുട്ടന്‍ എം കെ, സെക്രട്ടറി ഷൈനു തങ്കച്ചന്‍, അരവിന്ദ് വി പി.എസ്, വിജയകുമാര്‍ ഇളമത്തറയില്‍ സാബു പി എ, സനീഷ് ചന്ദ്രന്‍ വിമലന്‍ മാണന്തറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.