പള്ളിപ്പടി- ഇടിഞ്ഞമല റോഡില്‍ മത്സ്യ മാലിന്യം തള്ളിയതായി പരാതി
പള്ളിപ്പടി- ഇടിഞ്ഞമല റോഡില്‍ മത്സ്യ മാലിന്യം തള്ളിയതായി പരാതി

ഇടുക്കി: പള്ളിപ്പടി - ഇടിഞ്ഞമല റോഡ് വക്കില്‍ മത്സ്യ മാലിന്യങ്ങള്‍ തള്ളിയതായി കണ്ടെത്തി. ഇടിഞ്ഞമല നാറാണത്ത് രാജുവിന്റെ പറമ്പിലേക്ക് ആണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളിയത്. അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യം കണ്ടെത്തിയത്. പള്ളിപ്പടി ഇടിഞ്ഞമല ഭാഗത്ത് സാമൂഹികവിരുദ്ധര്‍ നിരന്തരം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെന്നും രണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായതിനാല്‍ ഇരു പഞ്ചായത്തുകളും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും, പരാതി നല്‍കിയാല്‍ പരാതിക്കാരന് തന്നെ വിനയാകുന്ന പ്രവര്‍ത്തികളാണ് പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് കാമാക്ഷി പഞ്ചായത്ത്, ഈ ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കണ്ടഭാവം മാലിന്യം തള്ളുന്നവര്‍ക്കില്ല. നിരന്തരം ഉണ്ടാകുന്ന സാമൂഹ്യവിരുദ്ധ ശല്യത്തിന് ബന്ധപ്പെട്ട അധികാരികള്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
What's Your Reaction?






